കൊയിലാണ്ടി: കിണറ്റിൽ വീണ് വയോധികൻ മരിച്ചു. കൊയിലാണ്ടി കൊല്ലം കുനിയിൽ ഹൗസിൽ പത്മനാഭൻ(65) ആണ് മരിച്ചത്.
ഇന്ന് വൈകീട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം. സ്വന്തം പറമ്പിലെ കൃഷി ആവശ്യത്തിന് ഉപയോഗിക്കുന്ന കിണറിലാണ് പത്മനാഭൻ വീണത്. വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന സ്ഥലത്തെത്തി. ഫയർ ആൻഡ് റെസ്ക്യു ഓഫീസർ അനൂപ് എൻ പി റെസ്ക്യു നെറ്റിന്റെ സഹായത്തോടുകൂടി 12 അടി താഴ്ചയുള്ള വെള്ളമുള്ള കിണറിൽ ഇറങ്ങുകയും സേനാംഗങ്ങളുടെ സഹായത്തോടു കൂടി പത്മനാഭനെ കരക്കെത്തിക്കുകയും ചെയ്തു. തുടർന്ന് ഉടനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സീനിയർ ഫയർ ആന്റ് റെസ്ക്യൂ ഓഫീസർ ഷിജി ഐ യുടെ നേതൃത്വത്തിൽ ഫയർ ആന്റ് റെസ്ക്യൂ ഓഫീസർമാരായ സുകേഷ് കെബി, സാരംഗ്, രാജിലേഷ് സിഎം, സുജിത് എസ്പി, ഹോം ഗാർഡ്മാരായ സോമകുമാർ, ബാലൻ ടിപി എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു. കൊയിലാണ്ടി പോലീസും സ്ഥലത്തെത്തിയിരുന്നു.