കൊയിലാണ്ടി: കുറുവങ്ങാട് അക്വഡക്ടിന് സമീപം കാര്‍ ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് അപകടം. ഇന്ന് പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു സംഭവം. ഉള്ള്യേരിയിലേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ആര്‍ക്കും സാരമായ പരിക്കില്ല.
കാറില്‍ ഡ്രൈവര്‍ മാത്രമാണുണ്ടായിരുന്നത്. ഉള്ള്യേരി സ്വദേശിയുടേതാണ് കാര്‍. അപകടത്തില്‍ പോസ്റ്റിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
കൊയിലാണ്ടി അഗ്നിരക്ഷാസേനയും പൊലീസും നാട്ടുകാരും ചേര്‍ന്നാണ് അപകടത്തില്‍പ്പെട്ട കാര്‍ റോഡരികിലേക്ക് മാറ്റിയത്. എസ്.എഫ്.ആര്‍.ഒ കെ.പി.ബിജുവിന്റെ നേതൃത്വത്തില്‍ എഫ്.ആര്‍.ഒമാരായ നിധി പ്രസാദ്, എന്‍.പി.അനൂപ്, എം.ലിനീഷ്, സി.എം.രജിലേഷ്, ഹോം ഗാര്‍ഡുമാരായ പി.ടി.ഷൈജു, പ്രതീഷ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.