കൊയിലാണ്ടി: കോഴിക്കോട്–കൊയിലാണ്ടി റൂട്ടിലോടുന്ന സ്വകാര്യ ബസിൽ നിന്ന് ഇറങ്ങുന്നതിനിടെ തെറിച്ചുവീണ് യാത്രക്കാരിക്ക് പരിക്കേറ്റു. പൊയിൽക്കാവ് സ്വദേശിനി ലീലക്കാണ് അപകടത്തിൽ കാലിന് പരിക്കേറ്റത്. വൈകീട്ട് നാലുമണിയോടെ പൊയിൽക്കാവ് ബസ് സ്റ്റോപ്പിലായിരുന്നു സംഭവം.

ബസ് സ്റ്റോപ്പിലെത്തിയപ്പോൾ ഇറങ്ങുന്നതിനായി ഓട്ടോമാറ്റിക് ഡോർ തുറന്നതിനിടെ ബസ് നിർത്തുമ്പോൾ ലീല പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. അപകടത്തെ തുടർന്ന് നാട്ടുകാരും ബസ് ജീവനക്കാരും ചേർന്ന് ഇവരെ ഉടൻ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.

കാലിനേറ്റ പരിക്ക് ഗുരുതരമായതിനെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.