പേരാമ്പ്ര: മുയിപ്പോത്ത് ടൗണില്‍ കഞ്ചാവ് ചെടി വളര്‍ന്ന നിലയില്‍ കണ്ടെത്തി.മുയിപ്പോത്ത് ടൗണില്‍ മാവേലി സ്റ്റോറിന് അടുത്ത് സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ പുറകുവശത്തായാണ് ഏകദേശം ഒരടി നീളമുള്ള ചെടി കണ്ടെത്തിയത്.

ഈ കെട്ടിടത്തിനു മുകളില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ താമസിച്ചിരുന്നു. പോലീസ് കണ്ടെത്തിയ ചെടി ഏതാണ്ട് ആറുമാസം വളര്‍ച്ചയെത്തിയ നിലയില്‍ ആണുള്ളത്. ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി പോലീസിന് രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്.

കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ കീഴിലെ ഡാന്‍സഫ് സ്‌ക്വാഡ് അംഗങ്ങളായ ലിധിന്‍, മിഥുന്‍ പേരാമ്പ്ര ഡിവൈഎസ്പിയുടെ സ്‌ക്വാഡ് അംഗങ്ങളായ വിനീഷ്.ടി, സിഞ്ചുദാസ്, സി, ജയേഷ് കെ.കെ തുടങ്ങിയവരും മേപ്പയ്യൂര്‍ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ സുജിലേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവുമാണ് ചെടി കണ്ടെത്തിയത്.