പയ്യോളി: അയനിക്കാട് വീട്ടമ്മയെ വീടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി. വീട്ടില്‍ ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന അയനിക്കാട് സേവ നഗറില്‍ കടപ്പുറം പറമ്പില്‍ കമല(63)യാണ് മരിച്ചത്.
വീട്ടിലെ കിടപ്പുമുറിയില്‍ കട്ടിലില്‍ മരിച്ച നിലയില്‍ അയല്‍വാസി കണ്ടെത്തുകയായിരുന്നു. വ്യാഴാഴ്ച പുറത്തൊന്നും കാണാതായതോടെ അയല്‍വാസി വീട്ടില്‍ വന്ന് നോക്കിയപ്പോഴാണ് മൂക്കില്‍ നിന്നും പത വന്ന് ചെരിഞ്ഞുകിടക്കുന്ന നിലയില്‍ കണ്ടത്.
ഉടനെ പയ്യോളി പോലീസില്‍ വിവരമറിയിക്കുകയും പോലീസും ഡോക്ടറും സ്ഥലത്തെത്തി മരണം സ്ഥിരീകരിച്ചു. ആറ് മണിക്കൂര്‍ മുന്‍പെയാണ് മരണം സംഭവിച്ചതെന്ന് ഡോക്ടര്‍ വിലയിരുത്തി.
എന്നാല്‍ വീടിന്റെ പിറകിലെ വാതില്‍ ചാരിയ നിലയിലായിരുന്നതിനാല്‍ നാട്ടുകാര്‍ സംശയം ഉന്നയിച്ചതിനെ തുടര്‍ന്ന് ഫോറന്‍സിക് സ്ഥലത്തെത്തി പരിശോധന നടത്തിയതിന് ശേഷമേ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാവുകയുള്ളൂ.