കൊയിലാണ്ടി: കുറുവങ്ങാട് സ്രാമ്പി പള്ളിക്ക് സമീപം കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. ഇന്ന് രാവിലെ ഏകദേശം 11 മണിയോടെയാണ് സംഭവം. അപകടത്തിൽ ആർക്കും പരിക്കില്ല.

സംസ്ഥാന പാതയിൽ നിന്നും ഓവർടേക്ക് ചെയ്ത് വന്ന കാർ, പോക്കറ്റ് റോഡിൽ നിന്നും സംസ്ഥാന പാതയിലേക്ക് കയറുകയായിരുന്ന കാറിനെ ഇടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.

അടുത്തിടെ നിരവധി അപകടങ്ങളാണ് കുറുവങ്ങാട് മേഖലയിൽ റിപ്പോർട്ട് ചെയ്യുന്നത്. അടുത്തടുത്ത ദിവസങ്ങളിലായി മൂന്ന് അപകടങ്ങളാണ് ഇവിടെ ഉണ്ടായത്. ഏതാനും മാസങ്ങൾക്ക് മുൻപ് ഇവിടെ മൂന്ന് മെഡിക്കൽ വിദ്യാർത്ഥികൾ വാഹനാപകടത്തിൽ മരണപ്പെട്ടിരുന്നു.