കൊച്ചി: രാവിലെത്തേതിന് പിന്നാലെ ഉച്ചയ്ക്കുശേഷം കേരളത്തില്‍ സ്വര്‍ണവില വീണ്ടും ഇടിഞ്ഞു. ഇന്ന് വൈകിട്ട് കേരളത്തില്‍ ഗ്രാമിന് 135 രൂപ ഇടിഞ്ഞ് വില 14,375 രൂപയായി. 1080 രൂപ താഴ്ന്ന് 1,15,000 രൂപയാണ് പവന്‍ വില. രാവിലെ ഗ്രാമിന് 55 രൂപയും പവന് 440 രൂപയും കുറഞ്ഞിരുന്നു.

രാജ്യാന്തര വില നേരിടുന്ന തകര്‍ച്ചയാണ് കേരളത്തിലും പ്രതിഫലിക്കുന്നത്. രാവിലെ ഔണ്‍സിന് 4497 ഡോളര്‍ ആയിരുന്ന രാജ്യാന്തര വില ഇപ്പോള്‍ 4440ലേക്ക് ഇടിഞ്ഞു. ഒരുവേള വില 4434 വരെ എത്തിയിരുന്നു.

വെള്ളി വില മാറ്റമില്ലാതെ തുടരുന്നു. ഒരു ഗ്രാം വെള്ളിയുടെ വില 280 രൂപയും, പത്ത് ഗ്രാം വെള്ളിയുടെ വില 2,800 രൂപയുമാണ്. കേരളത്തിലെ സ്വര്‍ണ്ണവിലയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്ക് 2026 ജനുവരി 29-ന് രേഖപ്പെടുത്തിയ ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയുമായിരുന്നു.