കോഴിക്കോട്: അകലാപ്പുഴയിൽ ഹൗസ് ബോട്ടിൽ നിന്ന് പുഴയിലേക്ക് വീണ് അഞ്ചു വയസ്സുകാരൻ  മരിച്ചു. ഓമശ്ശേരി സ്വദേശിയാണെന്നാണ് പ്രാഥമിക വിവരം.

വൈകിട്ട് 5.30ഓടെയായിരുന്നു അപകടം. 

അകലാപ്പുഴയിൽ ബോട്ടിങ്ങിനെത്തിയ സംഘത്തോടൊപ്പമുണ്ടായിരുന്ന കുട്ടി ബോട്ടിൽ കളിക്കുന്നതിനിടെ പുഴയിലേക്ക് വീഴുകയായിരുന്നു.ഉടൻ കൂടെയുണ്ടായിരുന്നവർ പുഴയിലിറങ്ങി കുട്ടിയെ കരയ്ക്കെത്തിച്ചു. തുടർന്ന് ആംബുലൻസിൽ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല.