മുംബൈ: പ്രശസ്ത ഗായിക സുമൻ കല്യാൺപുർ (89) അന്തരിച്ചു. വാർധക്യസംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ഞായറാഴ്ച വൈകീട്ട് മുംബൈയിലെ വസതിയിലായിരുന്നു അന്ത്യം. ‘ആജ് കൽ തേരേ മേരേ പ്യാർ കെ ചർച്ചേ’, ‘തുംനെ പുകാര’ തുടങ്ങിയ ഗാനങ്ങളിലൂടെ ശ്രദ്ധേയയാണ് സുമൻ. 1960-70 കാലത്തായിരുന്നു സുമന്റെ ശബ്ദം ശ്രദ്ധേയമാകുന്നത്.
ലതാ മങ്കേഷ്കറിനൊപ്പം തനതായ സ്ഥാനം ഗാനലോകത്ത് ഉറപ്പിക്കാൻ സുമന് സാധിച്ചിരുന്നു. ഹിന്ദി, മറാഠി, അസമീസ്, കന്നഡ, ബംഗാളി തുടങ്ങിയ ഭാഷകളിലും അവർ പാടി. സംഗീതലോകത്തിന് നൽകിയ സംഭാവനകൾ പരിഗണിച്ച് 2023-ൽ രാജ്യം പദ്മഭൂഷൺ നൽകി ആദരിച്ചിരുന്നു. സംസ്കാരച്ചടങ്ങുകൾ മുംബൈയിലെ വിലേ പാർലെയിലുള്ള പവൻഹംസ് ശ്മശാനത്തിൽ തിങ്കളാഴ്ച നടക്കും.