തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പത്തനംതിട്ട, വയനാട്, ഇടുക്കി, കോട്ടയം എന്നീ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ജില്ലാ കളക്ടർമാരാണ് അവധി സംബന്ധിച്ച ഉത്തരവിറക്കിയത്.
സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴയും ഉരുൾപൊട്ടലും റിപ്പോർട്ട് ചെയ്യുന്നുണ്ട്. വിദ്യാർത്ഥികളുടെ സുരക്ഷ കണക്കിലെടുത്താണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് കാലാവസ്ഥ അതീവ ഗുരുതരമായി തുടരുകയാണ്. അടുത്ത 3 മണിക്കൂറിലേക്ക് ആറ് ജില്ലകളിൽ ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ബാക്കിയുള്ള ജില്ലകൾശക്തമായ മഴ തുടരുന്നതിനാൽ താഴ്ന്ന പ്രദേശങ്ങളിലും മലയോര മേഖലകളിലും താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു.
അനാവശ്യ യാത്രകൾ ഒഴിവാക്കാനും നദികളിലും മലയോരങ്ങളിലും ഇറങ്ങരുതെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കാലാവസ്ഥ മെച്ചപ്പെടുന്നത് വരെ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.