തൃശൂർ :കോഴിക്കോട് ദേശീയപാതയിലെ കൊളപ്പുറത്ത് പിക്കപ്പ് വാൻ സുരക്ഷാഭിത്തിയിലിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ ഒരാൾ മരിച്ചു. പെരിന്തൽമണ്ണ സ്വദേശി റഫീഖ് ആണ് മരണപ്പെട്ടത്. വാഹനത്തിലുണ്ടായിരുന്ന മറ്റൊരാൾക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇന്ന് (മേയ് 18) ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു അപകടം.

​നിയന്ത്രണം വിട്ട ദോസ്ത് പിക്കപ്പ് വാൻ റോഡരികിലെ സുരക്ഷാഭിത്തിയിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ റഫീഖിനെ ഉടൻ തന്നെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ മറ്റേയാൾ ഇതേ ആശുപത്രിയിൽ ചികിത്സയിലാണ്.