മാവൂർ: ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു. ചെറൂപ്പ പറമ്പത്താനം സ്വദേശി അക്ഷയ് (30) ആണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞത്.

​പിതാവ്: രമേശൻ

​മാതാവ്: ജയശ്രീ,ഭാര്യ: ഷിവ്യ (ചെണ്ടയാട്)

സഹോദരൻ: അജീഷ്

കഴിഞ്ഞ ദിവസം പരിയങ്ങാട് മഞ്ഞൊടിയിൽ വച്ചായിരുന്നു അപകടം. അക്ഷയ് സഞ്ചരിച്ചിരുന്ന ബൈക്ക് റോഡരികിലെ വൈദ്യുതി പോസ്റ്റിലിടിച്ച് ഗുരുതര പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിൽ തുടരവേ ഇന്ന് രാവിലെയോടെയാണ് മരണം സംഭവിച്ചത്.

സംസ്കാരം നാളെ രാവിലെ 11 മണിക്ക് ചെറൂപ്പ പറമ്പത്താനത്തെ വീട്ടുപറമ്പിൽ നടക്കും.