കോഴിക്കോട്: വിപണിയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ.

കോഴിക്കോട് അരയിടത്തുപാലം സരോവരം റോഡിൽ വെച്ചാണ് നടുവണ്ണൂർ സ്വദേശി ധനുഷിനെ പോലീസ് പിടികൂടിയത്. ഇയാളുടെ പക്കൽ നിന്ന് 23.35 ഗ്രാം ഹാഷിഷ് ഓയിൽ കണ്ടെടുത്തു. സംഭവത്തിൽ പോലീസ് തുടർനടപടി സ്വീകരിച്ചു.