കൊയിലാണ്ടി: നഗരസഭാ ഷോപ്പിംങ് ക്ലോപ്ലക്സിന്റെ അണ്ടർ ഗ്രൗണ്ട് പാർക്കിംങിൽ മരിച്ച നിലയിൽ കണ്ടെത്തിയ വയോധികനെ തിരിച്ചറിഞ്ഞു. ഐസ്പ്ലാന്റ് റോഡിൽ വലിയ മാളിയേക്കൽ സയ്യിദ് മുല്ലക്കോയ തങ്ങളാണ് മരിച്ചത്. അറുപത്തിമൂന്ന് വയസായിരുന്നു.
ഇന്ന് രാവിലെയാണ് പഴയബസ്റ്റാൻഡ് പരിസരത്തെ ഷോപ്പിംങ് ക്ലോപ്ലക്സിന്റെ അണ്ടർ ഗ്രൗണ്ട് പാർക്കിംങിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കമിഴ്ന്ന് കിടക്കുന്ന രീതിയിലായിരുന്നു മൃതദേഹം. വിവരം അറിഞ്ഞതിനെ തുടർന്ന് കൊയിലാണ്ടി പോലിസ് സ്ഥലത്തെത്തി. മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
ഭാര്യ: ജുമൈല ബീവി
മക്കൾ: ആയിഷ മഷ്ഹുറ, സയ്യിദ് അജ്മൽ മഷ്ഹൂർ