കുറ്റ്യാടി: വടയത്ത് ബൈക്കപടത്തില്‍ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. വടയം ചുണ്ടന്മേല്‍ മൊയ്തുവിന്റെ മകന്‍ മുഹമ്മദ് ആണ് മരിച്ചത്.
ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു അപകടം. മറ്റൊരാളുടെ ബൈക്കിന് പിന്നില്‍ യാത്ര ചെയ്യുകയായിരുന്നു മുഹമ്മദ്. വടയം അങ്ങാടിയില്‍വെച്ച് ബൈക്ക് നിയന്ത്രണം വിടുകയും കാല്‍നട യാത്രക്കാരനെ ഇടിക്കുകയുമായിരുന്നു. അപകടത്തെ തുടര്‍ന്ന് റോഡിലേക്ക് തെറിച്ചുവീണ മുഹമ്മദിന് ഗുരുതരമായി പരിക്കേറ്റിരുന്നു.
തുടര്‍ന്ന് ഉള്ള്യേരിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബൈക്കപടത്തില്‍ പരിക്കേറ്റ കാല്‍നട യാത്രക്കാരനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.