വടകര: വടകര വെള്ളികുളങ്ങരയിൽ രണ്ട് ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. നിരവധി യാത്രക്കാർക്ക് പരിക്കേറ്റു.
ഇന്ന് ഓർക്കാട്ടേരിയിൽ നിന്ന് പാലൂരിലേക്ക് പോവുകയായിരുന്ന 'കൈലാസ്' ബസും, വടകരയിൽ നിന്ന് കല്ലാച്ചി-നാദാപുരം ഭാഗത്തേക്ക് വരികയായിരുന്ന 'മസ്സാഫി' ബസ്സുമാണ് കൂട്ടിയിടിച്ചത്.
ഓർക്കാട്ടേരി ഭാഗത്ത് നിന്ന് വന്ന ബസ് മറ്റൊരു കാറിനെ ഓവർടേക്ക് ചെയ്യുന്നതിനിടെ വളവിൽ വെച്ച് എതിരെ വന്ന ബസിന്റെ പാതയിലേക്ക് കയറുകയായിരുന്നു. ബ്രേക്ക് ചെയ്തെങ്കിലും വഴുതിപ്പോയതിനെ തുടർന്ന് രണ്ട് ബസുകളും നേർക്കുനേർ കൂട്ടിയിടിച്ചു. അപകടത്തിൽ ഈ ബസുകൾക്കിടയിലുണ്ടായിരുന്ന ഒരു കാറും കുടുങ്ങി.
വിവരമറിഞ്ഞ് ആംബുലൻസുകൾ ഉടൻ സ്ഥലത്തെത്തി. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി.