പുതുപ്പാടി:താമരശ്ശേരി–കൽപ്പറ്റ റൂട്ടിൽ സർവീസ് നടത്തുന്ന എല്ലാ ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി, ടൗൺ ടു ടൗൺ സർവീസുകൾക്കും അടിവാരം ബസ് സ്റ്റാൻഡ് കഴിഞ്ഞുള്ള അടിവാരം അങ്ങാടിയിൽ സ്റ്റോപ്പ് അനുവദിക്കും. പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനവിരുദ്ധ നിലപാടിനെ തുടർന്ന് ഇവിടെ ബസുകൾ നിർത്താറില്ലായിരുന്നു. തുടർന്ന് സർവകക്ഷി സമിതിയുടെ നേതൃത്വത്തിൽ നിരവധി പ്രക്ഷോഭങ്ങളും നടന്നു.

ഭിന്നശേഷിക്കാരനായ അടിവാരം നിവാസിയുടെ പരാതിയെ തുടർന്ന് കെഎസ്ആർടിസി ബസുകൾ അടിവാരം അങ്ങാടിയിൽ നിർത്തി ആളെ ഇറക്കാനും കയറ്റാനും താമരശ്ശേരി അസിസ്റ്റന്റ് ട്രാൻസ്‌പോർട്ട് ഓഫീസർക്ക് നിർദേശം നൽകി.