തിരുവനന്തപുരം : അധ്യയന വർഷം ആരംഭിക്കുന്നതിനാൽ സംസ്ഥാനത്ത് ടിപ്പർ ഓടിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി മോട്ടോർ വാഹന വകുപ്പ്. ഓരോ ജില്ലയിലും ടിപ്പറുകൾ നിരത്തിൽ ഇറക്കാൻ പാടില്ലാത്ത സമയക്രമവും പുറത്തിറക്കിയിട്ടുണ്ട്.
സമയക്രമം ലംഘിച്ച് ഓടുന്ന ടിപ്പറുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.
ടിപ്പറുകൾക്ക് വിലക്കുള്ള സമയം : ജില്ല, രാവിലെ, വൈകിട്ട് ക്രമത്തിൽ.
മലപ്പുറം 8.30-10, 3.30-5
കോഴിക്കോട് 8.30-10, 3.30-5
വയനാട് 8.30-10, 3.30-5