താമരശ്ശേരി :താമരശ്ശേരിയില്‍ കാട്ടുപന്നി ആക്രമണം. ഇന്ന് രാവിലെ 6 മണിയോടെയാണ് കാട്ടുപന്നി ആക്രമണം. വീട്ടുവരാന്തയില്‍ പത്രം വായിച്ചിരുന്ന മധ്യവയസ്‌കന് പരിക്കേറ്റു. എം കെ അബ്ദുല്‍ ഖാദര്‍ (59) നാണ് പരിക്കേറ്റത്. അപ്രതീക്ഷിതമായി വീട്ടുവരാന്തയിലേക്ക് കുതിച്ചെത്തിയ കാട്ടുപന്നി അബ്ദുള്‍ ഖാദറിന്റെ കാലില്‍ കുത്തുകയായിരുന്നു. അബ്ദുള്‍ ഖാദറിനെ പിന്നീട് താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.