കൊച്ചി: 2000 രൂപയ്ക്ക് മുകളിലുള്ള UPI ഇടപാടുകൾക്ക് 0.4% MDR ഫീസ് ഏർപ്പെടുത്തുന്നതിനെതിരെ സൂപ്പർമാർക്കറ്റ് വ്യാപാരികൾ. ഒക്ടോബർ 15 മുതൽ പുതിയ ഫീസ് നിലവിൽ വരുന്ന ദിവസം UPI പണിമുടക്ക് നടത്തുമെന്ന് സൂപ്പർമാർക്കറ്റ് വെൽഫെയർ അസോസിയേഷൻ പ്രഖ്യാപിച്ചു.

വ്യാഴാഴ്ച അന്നേ ദിവസം സൂപ്പർമാർക്കറ്റുകളിൽ UPI വഴിയുള്ള പണമിടപാട് സ്വീകരിക്കില്ല. 2000 രൂപയ്ക്ക് മുകളിലുള്ള വ്യാപാര ആവശ്യത്തിനുള്ള UPI പേയ്‌മെന്റുകൾക്കാണ് 0.4% ഫീസ്. പരമാവധി 300 രൂപ വരെ ഫീസ് ഈടാക്കും. വ്യക്തികൾ തമ്മിലുള്ള ഇടപാടുകൾക്കും 2000 രൂപയിൽ താഴെയുള്ള ഇടപാടുകൾക്കും ഫീസ് ബാധകമല്ല. ചെറുകിട വ്യാപാരികൾക്കും ഇളവുണ്ട്.

പുതിയ ഫീസ് ചെറുകിട വ്യാപാരികളെ പ്രതിസന്ധിയിലാക്കുമെന്നും ഡിജിറ്റൽ പേയ്‌മെന്റുകളെ പിന്നോട്ടടിക്കുമെന്നുമാണ് വ്യാപാരികളുടെ വാദം.