വടകര അഴിയൂർ കുഞ്ഞിപ്പള്ളി അൽഹിക്മ പള്ളിയിൽ മോഷണശ്രമം. മോഷ്ടാവിനെ പിടികൂടാൻ ശ്രമിച്ചെങ്കിലും രക്ഷപെട്ടു. കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം.
ഹാർഡ് വേഴ്സ് സാധനങ്ങളാണ് മോഷ്ടാവ് പള്ളിയിൽ നിന്നും മോഷ്ടിച്ചത്.മോഷ്ടിച്ച സാധനവുമായി പുറത്തേക്ക് വന്ന മോഷ്ടാവിനെ സ്ഥലത്ത് എത്തിയ നാട്ടുകാർ പിന്തുടർന്നെങ്കിലും മോഷണ സാമഗ്രികൾ മോഷ്ടാവ് ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. ചോമ്പാല പൊലീസ് സ്ഥലത്ത് പരിശോധന നടത്തി. മോഷ്ടാവിൻ്റ സി.സി.ടി.വി. ദൃശ്യം പുറത്ത് വന്നിട്ടുണ്ട്.