മലപ്പുറം: വയറുവേദനയുമായി സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ പതിനാറുകാരി പ്രസവിച്ചു. 

കടുത്ത വയറുവേദനയെ തുടർന്നാണ് വിദ്യാർത്ഥിനിയെ വീട്ടുകാർ ആശുപത്രിയിൽ എത്തിച്ചത്. പരിശോധനയ്ക്ക് ശേഷമാണ് പെൺകുട്ടി ഗർഭിണിയാണെന്ന വിവരം വീട്ടുകാർ പോലും അറിയുന്നത്. തുടർന്ന് ചികിത്സയിലിരിക്കെ പ്രസവം നടന്നു.

സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പെൺകുട്ടിയിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ജിതിൻ എന്ന 31 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പോക്സോ വകുപ്പുകൾ പ്രകാരം കേസെടുത്ത ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.