പുളിയഞ്ചേരി: പുളിയഞ്ചേരി സ്വദേശി രാജസ്ഥാനില്‍ ട്രെയിനില്‍ നിന്ന് വീണ് മരിച്ചു. മുണ്ടാടികുനി ലിനീഷ് ആണ് മരിച്ചു. നാല്‍പ്പത്തിനാല് വയസായിരുന്നു.

പരിസ്ഥിതി പ്രവര്‍ത്തകനാണ്. പെയിന്റിങ് തൊഴിലാളിയായിരുന്നു. ജോലിക്കായി രാജസ്ഥാനിലേക്ക് പോകുന്നതിനിടെ ഇന്നലെ ഉച്ചയോടെയാണ് ട്രെയിനില്‍ നിന്നും വീണത്. തുടര്‍ന്ന് രാജസ്ഥാനിലെ ജോദ്പൂരിലെ എം.ഡി.എം ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയാണ് മരണം സംഭവിച്ചു.

ബന്ധുക്കള്‍ രാജസ്ഥാനിലേക്ക് തിരിച്ചിട്ടുണ്ട്. മൃതദേഹം എം.ഡി.എം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.