കോഴിക്കോട്: ഓപ്പറേഷൻ തൂഫാന്റെ ഭാ​ഗമായി നടത്തിയ പരിശോധയിൽ വൻ തോതിൽ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. വീട്ടിൽ സൂക്ഷിച്ച നിലയിൽ 5200 പാക്കറ്റ് ഹാൻസാണ് പിടികൂടിയത്. സംഭവത്തിൽ രാമനാട്ടുകര അമ്പലക്കണ്ടി മുസ്തഫയാണ് അറസ്റ്റിലായത്.

അതിഥി തൊഴിലാളികളെയും യുവാക്കളെയും ലക്ഷ്യമിട്ടാണ് ഇയാൾ നിരോധിത പുകയില ഉത്പന്നങ്ങൾ വില്പന നടത്തിയത്. രാമനാട്ടുകാരയുള്ള മുസ്തഫയുടെ സ്റ്റേഷനറി കടയുടെ മറവിലായിരുന്നു വില്പന. മൊത്തമായും ചില്ലറയായും ഇയാൾ പുകയില ഉത്പന്നങ്ങൾ വില്പന നടത്താറുണ്ടെന്ന് പോലിസിനോട് ഇയാൾ സമ്മതിച്ചിട്ടുണ്ട്. ലഹരി ഉത്പന്നങ്ങൾ എവിടെ നിന്നാണ് കോഴിക്കോട് എത്തിക്കുന്നതെന്ന് അറിയാൻ പോലിസ് കൂടുതൽ ചോദ്യം ചെയ്യും.