വടകര: ചെമ്മരത്തൂരില്‍ കുറുനരിയുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്ക്. ചെമ്മരത്തൂര്‍ സ്വദേശി അനീഷിനാണ് പരിക്കേറ്റത്. അനീഷിന്റെ മുഖത്തും കയ്യിലും കാലിലുമാണ് കടിയേറ്റത്.
ഇന്നലെ രാത്രിയായിരുന്നു സംഭവം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ വഴിയില്‍ സുഹൃത്തുമായി സംസാരിച്ചുകൊണ്ടിരിക്കെ കുറുനരി പെട്ടെന്ന് ചാടിവന്ന് ആക്രമിക്കുകയായിരുന്നു. ചുണ്ടിന് കാര്യമായ പരിക്കുണ്ട്. കുറുനരിയ്ക്ക് പേയുണ്ടോയെന്ന സംശയമുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.