കോഴിക്കോട്: കോഴിക്കോട് മുക്കാളി റെയില്‍വേ സ്‌റ്റേഷനില്‍ ട്രാക്കിലേക്ക് ലോറി വീണു. ഇന്ന് രാവിലെ 7.30ഓടെയാണ് അപകടം. ഇതോടെ ട്രെയിനുകള്‍ വൈകുകയാണ്.

റെയില്‍വേ സ്റ്റേഷനില്‍ പ്ലാറ്റ്ഫോം വികസന ജോലികള്‍ നടന്നു വരികയായിരുന്നു. ഇതിന്റെ ഭാഗമായി പ്ലാറ്റ്ഫോമിലേക്ക് മണ്ണ് നിറയ്ക്കുന്നതിനിടെ നിയന്ത്രണംവിട്ട ലോറി ട്രാക്കിലേക്ക് മറിയുകയായിരുന്നു.

അപകടത്തെത്തുടര്‍ന്ന് പാതയിലൂടെയുള്ള തീവണ്ടി ഗതാഗതം താത്കാലികമായി നിര്‍ത്തിവെച്ചു. ട്രാക്കില്‍ വീണ ലോറി മാറ്റുന്നതിനുള്ള ശ്രമങ്ങള്‍ റെയില്‍വേ അധികൃതരും പ്രദേശവാസികളും