കോഴിക്കോട്:കൊയിലാണ്ടി തുവ്വപ്പാറ അമ്പലത്തിന് സമീപം നിയന്ത്രണം വിട്ട സ്വകാര്യ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടത്തിൽ സ്കൂട്ടർ യാത്രക്കാരായ രണ്ടുപേർക്ക് പരിക്കേറ്റു.
അപകടം നടന്നയുടൻ തന്നെ നാട്ടുകാരും ദൃക്‌സാക്ഷികളും ചേർന്ന് പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ, പരിക്കേറ്റവരിൽ ഒരാളുടെ നില അതീവ ഗുരുതരമായതിനെ തുടർന്ന് പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഇദ്ദേഹത്തെ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
തുവ്വപ്പാറ റൂട്ടിലോടുന്ന KL 57 M 0139 നമ്പറിലുള്ള 'ഷെയ്ഖ്' (SHAIKHA) സ്വകാര്യ ബസ്സും, KL 56 N 9143 നമ്പറിലുള്ള സ്കൂട്ടറുമാണ് അപകടത്തിൽപെട്ടത്. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ പൂർണ്ണമായും ബസ്സിന്റെ മുൻഭാഗത്തിനടിയിലേക്ക് ചെന്ന് തകർന്ന നിലയിലാണ്.
പരിക്കേറ്റവരെ കുറിച്ചുള്ള കൂടുതൽ വ്യക്തിവിവരങ്ങൾ നിലവിൽ ലഭ്യമായി വരുന്നതേയുള്ളൂ.