ദമ്മാം: സൗദി ദമ്മാമിൽ ചികിത്സയിലിരുന്ന പ്രവാസി മലയാളി മരിച്ചു. കണ്ണൂർ കൂവേരി സ്വദേശി മുണ്ടക്ക തറമ്മൽ വീട്ടിൽ മഹേഷ് (41) ആണ് മരിച്ചത്. രണ്ടാഴ്ച മുമ്പ് താമസ സ്ഥലത്ത് നിന്ന് കുഴഞ്ഞുവീണ മഹേഷ് ചികിത്സയിൽ കഴിയവേയാണ് മരണം.

മുമ്പ് ദീർഘകാലം സൗദിയിലുണ്ടായിരുന്ന മഹേഷ് പ്രവാസമവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയിരുന്നു. പിന്നീട് രണ്ട് വർഷം മുമ്പാണ് പുതിയ വിസയിൽ വീണ്ടും ദമ്മാമിലെത്തിയത്. സ്വകാര്യ കമ്പനിയിൽ ബസ് ഡ്രൈവറായി ജോലി ചെയ്തുവരികയാണ്. സാമൂഹിക പ്രവർത്തകൻ ഷാജി വയനാടിന്റെയും കെഎംസിസി പ്രവർത്തകൻ മുറാദിന്റെയും നേതൃത്വത്തിൽ നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന കുടുംബം നാട്ടിലാണ്.