കോഴിക്കോട്: കാലവർഷം എത്തിയതോടെ സംസ്ഥാനത്തു മഴ കനക്കുന്നു. നാളെയും മറ്റന്നാളും അതി തീവ്ര മഴയ്ക്ക് സാധ്യത. വടക്കൻ ജില്ലകളിൽ നാളെ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളില്‍ ആണ് നാളെ റെഡ് അലർട്ട്. ഇന്ന് ജില്ലയിൽ ഓറഞ്ച് അലേർട്ട് ആണ്. മറ്റന്നാള്‍ മൂന്ന് ജില്ലകളില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചു.
സാധാരണയേക്കാള്‍ മൂന്ന് ദിവസം വൈകിയാണ് ഇത്തവണ തെക്ക്-പടിഞ്ഞാറന്‍ കാലവര്‍ഷം കേരളാ തീരം തൊട്ടത്. ആദ്യ ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്കാണ് സാധ്യത. എല്ലാ ജില്ലകളിലും നാല് ദിവസത്തേക്ക് മഴ മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നീ ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കേരളതീരത്ത് മത്സ്യബന്ധനത്തിനുള്ള വിലക്കും തുടരുകയാണ്.