തിരുവനന്തപുരം: സ്ത്രീകളുടെ സുരക്ഷിതമായ യാത്രയ്ക്ക് മുൻഗണന നൽകി കെഎസ്ആർടിസി നടപ്പിലാക്കുന്ന 'പിങ്ക് ബസ്- ലേഡീസ് ഒൺലി' സർവീസിന് തുടക്കമായി. യുഡിഎഫ് സർക്കാരിന്റെ നൂറ് ദിന കർമപരിപാടികളുടെ ഭാഗമായി പ്രഖ്യാപിച്ച പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ മന്ത്രി സി.പി ജോൺ നിർവഹിച്ചു. തൊഴിലിടങ്ങളിലേക്ക് പോകുന്ന സ്ത്രീകൾക്ക് കൂടുതൽ സുരക്ഷിതത്വവും സൗകര്യവും ഉറപ്പാക്കുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു.