താമരശ്ശേരി: വിവാഹ നിശ്ചയത്തിനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെ യുവതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. അമ്പായത്തോട് മിച്ചഭൂമി ഒന്നാം പ്ലോട്ടിൽ താമസിക്കുന്ന ചേലോട്ടിൽ പ്രദീപ് കുമാർ-ബിന്ദു ദമ്പതികളുടെ മകൾ നന്ദന (22) ആണ് മരിച്ചത്.
ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. ഡൈനിങ് ഹാളിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. സംഭവ സമയം വീട്ടിൽ ഇളയ സഹോദരി മാത്രമാണ് ഉണ്ടായിരുന്നത്. ഉറങ്ങുകയായിരുന്ന സഹോദരി ഉണർന്ന് മുറിയിൽ നിന്ന് പുറത്തേക്ക് വന്നപ്പോഴാണ് നന്ദനയെ കണ്ടത്. ഉടൻ നാട്ടുകാരെ വിവരമറിയിച്ച് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം താമരശ്ശേരി പോലീസ് താലൂക്ക് ആശുപത്രിയിൽ എത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഗോഗുൽ കൃഷ്ണ, മേഘ്ന എന്നിവർ സഹോദരങ്ങളാണ്.