കവരത്തി: ലക്ഷദ്വീപിൽ ബോട്ട് മറിഞ്ഞ് രണ്ട് പൊലീസുകാരെ കാണാതായി. സുഹലി ദ്വീപിലെ പൊലീസ് ഔട്ട്പോസ്റ്റിലെ ഉദ്യോഗസ്ഥരെയാണ് കടലിൽ കാണാതായത്.
കവരത്തി ദ്വീപിലെ നബീൽ, ആന്ത്രാത്ത് ദ്വീപിലെ ഹിദായത്ത് എന്നിവർക്കായി തിരച്ചിൽ ആരംഭിച്ചു. ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ ഹെലികോപ്റ്ററിലാണ് തിരച്ചിൽ നടത്തുന്നത്.
ബോട്ട് മറിഞ്ഞതോടെ അമിനി ദ്വീപിലെ ഉമ്മർ ഫാറൂഖ് എന്ന പൊലീസുകാരൻ നീന്തി രക്ഷപ്പെട്ടിരുന്നു.