കുറ്റിപ്പുറം : കുറ്റിപ്പുറത്ത് ദേശീയപാതയിൽ നാടിനെ നടുക്കിയ ബസപകടം നടന്ന അതേ സ്ഥലത്ത് വീണ്ടും അപകടം. തിങ്കൾ രാത്രി കാർ ഡിവൈഡറിൽ നിയന്ത്രണം തെറ്റി ഇടിക്കുകയായിരുന്നു.
സ്വിഫ്റ്റ് കാറാണ് അപകടത്തിൽപ്പെട്ടത്. യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കാറിന്റെ മുൻവശം തകർന്നു.