പത്തനംതിട്ട: അടൂർ ഏഴാംകുളത്തും സ്വകാര്യ ആശുപത്രിക്ക് മുന്നിലുമായി ഡിവൈഎഫ്ഐ - യൂത്ത് കോൺഗ്രസ് പ്രവർത്തകർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രാഹുൽ മാങ്കൂട്ടത്തിലും സിപിഎം ഏരിയ സെക്രട്ടറി മനോജും ഉൾപ്പെടെ നിരവധി പേർക്ക് പരുക്കേറ്റു.
പത്തനംതിട്ട അടൂരിൽ ഡിവൈഎഫ്ഐ - യൂത്ത് കോൺഗ്രസ് പ്രവർത്തകർ തമ്മില്‍ സംഘർഷം. മുന്‍ എംഎല്‍എ രാഹുൽ മാങ്കൂട്ടത്തിലിനും സിപിഎം അടൂർ ഏരിയ സെക്രട്ടറി മനോജിനും ഉൾപ്പെടെ നിരവധി പേർക്ക് പരുക്ക്. ഏഴാംകുളത്ത് നടന്ന പ്രതിഷേധത്തിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് മർദ്ദനമേറ്റതിനെത്തുടർന്നുണ്ടായ തർക്കങ്ങളാണ് പിന്നീട് അടൂരിലെ ആശുപത്രിക്ക് മുന്നിൽ പരസ്യമായ ഏറ്റുമുട്ടലിലേക്കും വ്യാപക അക്രമങ്ങളിലേക്കും വഴിമാറിയത്. സംഭവത്തിൽ രാഹുൽ മാങ്കൂട്ടത്തിലും ഫെന്നിയും അടക്കം 22 പേർക്കെതിരെയും എസ്എഫ്ഐ പ്രവർത്തകർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.
ഏഴാംകുളത്ത് കേന്ദ്ര സർക്കാരിനും തിരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ നടന്ന എസ്എഫ്ഐ - ഡിവൈഎഫ്ഐ പ്രതിഷേധത്തിനിടയാണ് ആദ്യ സംഘർഷമുണ്ടായത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ നുബിൻ, ആബിദ് എന്നിവർക്ക് നേരെ ആക്രമണമുണ്ടാവുകയും, നുബിന്റെ പല്ല് നഷ്ടപ്പെടുകയും കണ്ണിന് ഗുരുതര പരുക്കേൽക്കുകയും ചെയ്തു. ഈ വിഷയം അന്വേഷിക്കാൻ എത്തിയ കെ.എസ്.യു നേതാവിനെയും സംഘം ആക്രമിച്ചു