തിരുവനന്തപുരം: സ്‌പീക്കറിൽ പാട്ട് വെച്ചതിനെ തുടർന്നുണ്ടായ തർക്കത്തിനൊടുവിൽ വർക്കലയിൽ വിനോദസഞ്ചാരിക്ക് കുത്തേറ്റു. തമിഴ്നാട് സ്വദേശി സുദർശനാണ് കുത്തേറ്റത്. വർക്കല സ്വദേശികളായ മൂന്നുപേരാണ് ആക്രമണം നടത്തിയത്. രണ്ടുപേർ പൊലീസിന്റെ പിടിയിലായി.

ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. സ്പീക്കറിൽ പാട്ട് വെച്ചത് ഉയർന്ന ശബ്ദത്തിലാണെന്ന് ചൂണ്ടിക്കാട്ടി സുദർശനുമായി വർക്കല സ്വദേശികൾ തർക്കത്തിലായിരുന്നു. പിന്നാലെയാണ് കുത്തിയത്. ഗുരുതരമായി പരിക്കേറ്റ സുദർശനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.