കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രിക്ക് സമീപം യുവാവിനെ ജീപ്പിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് കായക്കൊടി സ്വദേശി വിനു പ്രസാദ് ആണ് മരിച്ചത്. വിനുവിന്റെ ഭാര്യയെ പ്രസവത്തിനായി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഭാര്യയ്ക്ക് കൂട്ടിരിക്കാനായി എത്തിയതായിരുന്നു വിനു.
മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. മരണകാരണം വ്യക്തമല്ല. മെഡിക്കല്‍ കോളജ് പൊലീസ് അന്വേഷണം ആരംഭിച്ചു.