രാമനാട്ടുകര : ടൗണിലെ ബിവറേജസ് കോർപറേഷൻ ഔട്ട്ലെറ്റിന്റെ പുട്ടു പൊളിച്ച് 2.65 ലക്ഷം രൂപ കവർന്ന പ്രതി പിടിയിൽ. രാമനാട്ടുകരയ്ക്കടുത്ത് മല പ്പുറം കാരാട് സ്വദേശി പു ല്ലാലയിൽ ഷിജിൽ (ജിമു ട്ടൻ, 26) ആണ് പിടിയിലാ യത്. ഫറോക്ക് അസി. കമീഷണർ എ പ്രേംജി ത്തിന്റെ നേതൃത്വത്തിലുള്ള ഫറോക്ക് സ്ക്വാഡും എസ്ഐ മിഥുനിന്റെ നേതൃത്വത്തിലുള്ള ഫറോക്ക് പൊലീസും ഡൽഹിയി ലെ മഹിപാൽപുരിൽ നിന്നാണ് പ്രതിയെ പിടി ച്ചത്.
അവധിദിനമായ കഴിഞ്ഞ ആഗസ്ത് 15-ന് രാത്രിയായിരുന്നു കവർച്ച. പ്രതി രാമനാട്ടുകരയിൽ അതിഥി തൊഴിലാളികൾ താമസിക്കുന്ന മുറിയിലെത്തി ഉണക്കാനിട്ടിരുന്ന വസ്ത്രങ്ങളും കുടയും മോഷ്‌ടിച്ചു. ഈ വസ്ത്രം ധരിച്ച് കുട നിവർത്തി മുഖം മറച്ചാണ് ബെവ്കോയിൽ മോഷണത്തിനെത്തിയത്.
ബെവ്കോ ഔട്ട്ലെറ്റിലെ സിസി ടിവി ക്യാമറകളുടെ ദിശ തിരിച്ചുവച്ചായിരുന്നു മോഷണം. അതിഥി തൊഴിലാളികളുടെ വസ്ത്രവും കുടയും ഉപയോഗിച്ച് അന്വേഷണം അവരിലേക്ക് തിരിച്ചുവിടുകയായിരുന്നു ലക്ഷ്യം.