ബത്തേരി:നൂൽപ്പുഴ പിലാക്കാവ് ഊരാളി ഉന്നതിയിലെ സുരേഷ് (42) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. സുരേഷിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പിന്നീട് മാനന്തവാടി ജില്ലാ ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ തലയ്ക്ക് ഗുരുതര പരിക്കേറ്റതായി കണ്ടെത്തിയിരുന്നു. ഇതിലുള്ള ദുരൂഹതയുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്