ദില്ലി: സിബിഎസ്ഇ പ്ലസ് ടു ഫലം പ്രഖ്യാപിച്ചു. റിസൾട്ട് വെബ്സൈറ്റിൽ ലഭ്യമായിട്ടുണ്ട്. കഴിഞ്ഞ വർഷത്തേക്കാൾ വിജയശതമാനത്തിൽ കുറവാണുള്ളത്. ഇക്കുറി 85.20 ആണ് ഇത്തവണത്തെ വിജയശതമാനം. തിരുവനന്തപുരമാണ് മേഖലയിൽ ഒന്നാം സ്ഥാനത്തുള്ളത്. www.cbse.gov,in, cbseresults.nic.in എന്നീ വെബ്സൈറ്റുകളിൽ നിന്ന് ഫലം അറിയാം.

18 ലക്ഷത്തിലധികം വിദ്യാർഥികളാണ് ഇത്തവണ പ്ലസ്ടു പരീക്ഷ എഴുതിയത്. ഇതിൽ 10.2 ലക്ഷം ആൺകുട്ടികളും 8.3ലക്ഷം പെൺകുട്ടികളും ഉൾപ്പെടും. ഫെബ്രുവരി 17 മുതൽ ഏപ്രിൽ 10വരെയാണ് പരീക്ഷ നടന്നത്.