മനാമ :ഇറാന്‍ -യു എസ് സംഘര്‍ഷത്തെ തുടര്‍ന്ന് ബഹ്റൈനിലേക്കുള്ള വിമാന സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെച്ചു. ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സുരക്ഷയുടെ ഭാഗമായി പ്രാദേശിക വ്യോമാതിര്‍ത്തി അടച്ചതും,സുരക്ഷാ നടപടികളും കാരണം വിമാന സര്‍വീസുകളില്‍ വ്യാപകമായ കാലതാമസങ്ങളും റദ്ദാക്കലുകളുമുണ്ടായിരുന്നു. ഇതോടെ ഗള്‍ഫ് രാജ്യങ്ങളായ, ഖത്തര്‍ ,സഊദി അറേബ്യ, യു എ ഇ,കുവൈറ്റ് , ഇന്ത്യ ഉള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങളിലേക്കുള്ള സര്‍വ്വീസുകള്‍ റദ്ദാക്കി
ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും എമിറേറ്റ്സ്, ഇത്തിഹാദ് എയര്‍വേയ്സ്, ഫ്‌ലൈ ദുബായ്, എയര്‍ അറേബ്യ, സഊദിയ , ഗള്‍ഫ് എയര്‍ തുടങ്ങിയ നിരവധി അന്താരാഷ്ട്ര വിമാനക്കമ്പനികള്‍ നടത്തുന്ന സര്‍വീസുകള്‍ റദ്ദാക്കിയവയില്‍ ഉള്‍പ്പെടുന്നു,
എയര്‍ ഇന്ത്യ എക്‌സ്പ്രസ് ജൂലൈ 23 വരെയുള്ള കണ്ണൂര്‍, കോഴിക്കോട്, കൊച്ചി സര്‍വീസുകള്‍ റദ്ദാക്കി. റദ്ദാക്കിയ സര്‍വീസുകളിലെ യാത്രക്കാര്‍ക്ക് ടിക്കറ്റ് തുക പൂര്‍ണ്ണമായി റീഫണ്ട് / അടുത്ത യാത്രാ തീയ്യതിക്ക് ഒരു ദിവസം മുന്‍പ് / ഏഴ് ദിവസത്തിനകമോ ഉള്ള പുതിയ തീയതിയിലേക്ക് യാത്രാ ചെയ്യാനോ ഉള്ള സൗകര്യം എയര്‍ ഇന്ത്യ എക്‌സ്പ്രസ് ട്രാവല്‍ ഏജന്‍സികള്‍ക്ക് നല്‍കിയതായി അധികൃതര്‍ വ്യക്തതമാക്കി
യൂറോപ്യന്‍ വിമാന സര്‍വ്വീസുകളും നിര്‍ത്തിവെച്ചു
ബ്രിട്ടീഷ് എയര്‍വേയ്സ് ഒക്ടോബര്‍ വരെ റിയാദിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിവെക്കുകയും ജിദ്ദ സര്‍വീസുകള്‍ പൂര്‍ണ്ണമായി ഒഴിവാക്കുകയും ചെയ്തു.
ലുഫ്താന്‍സ ഗ്രൂപ്പ് ദുബായ്, അബുദാബി, റിയാദ്, ദമാം സര്‍വീസുകള്‍ ഒക്ടോബര്‍ 24 വരെ നിര്‍ത്തിവെച്ചു. കെ എല്‍ എം (KLM) റിയാദ്, ദമാം സര്‍വീസുകള്‍ ഓഗസ്റ്റ് 23 വരെ റദ്ദാക്കി. എയര്‍ ഫ്രാന്‍സ് ദുബൈ , റിയാദ് സര്‍വീസുകളും കാഥേ പസഫിക് എയര്‍ലൈന്‍ റിയാദ് സര്‍വീസുകള്‍ ഒക്ടോബര്‍ 26 വരെയും താല്‍ക്കാലികമായി സര്‍വീസുകള്‍ നിര്‍ത്തി
ബഹ്റൈന്‍ ഫ്‌ലൈറ്റ് ഇന്‍ഫര്‍മേഷന്‍ മേഖലയിലെ സിവില്‍ എയര്‍ നാവിഗേഷന്‍ സിസ്റ്റങ്ങളെ ഇറാനിയന്‍ ഡ്രോണുകള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തിയെങ്കിലും വ്യോമ ഗതാഗതത്തെ ബാധിച്ചിട്ടില്ലെന്ന് ബഹ്റൈന്‍ വ്യോമയാന അധികൃതര്‍ സ്ഥിരീകരിച്ചു. ബഹ്റൈന്‍ ഫ്‌ലൈറ്റ് ഇന്‍ഫര്‍മേഷന്‍ മേഖലയിലെ സിവില്‍ എയര്‍ നാവിഗേഷന്‍ ഉപകരണങ്ങളെ ലക്ഷ്യം വച്ചാണ് ആക്രമണം നടത്തിയതെന്ന് ബഹ്റൈന്‍ വ്യക്തമാക്കി. വിമാനത്താവളത്തിലേക്ക് തിരിക്കും മുമ്പ് എയര്‍ലൈനുകളുമായി നേരിട്ട് ബന്ധപ്പെടണമെന്നും ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളം യാത്രക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.