സാരി വാങ്ങി നൽകിയില്ലെന്നതിനെച്ചൊല്ലിയുണ്ടായ കുടുംബ വഴക്കിനെത്തുടർന്ന് ഭർത്താവിനെ പ്രഷർ കുക്കറിന്റെ മൂടികൊണ്ട് അടിച്ചും ശ്വാസം മുട്ടിച്ചും കൊലപ്പെടുത്തിയ 30കാരിയെ പോലീസ് അറസ്റ്റ് ചെയ്തു. മുംബൈ താനെയിലാണ് സംഭവം.



ബിഹാറിലെ റോഹ്താസ് ജില്ലക്കാരിയായ പ്രതി സുനിതാദേവി ഹരേറാം സിംഗിനെ ചൊവ്വാഴ്ചയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഭർത്താവിന്റെ മരണം ആകസ്മികമായി സംഭവിച്ചതാണെന്ന് വരുത്തിതീർത്ത് പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ഇവർ ആദ്യം ശ്രമിച്ചിരുന്നതായി പോലീസ് പറഞ്ഞു.

"ജൂലൈ 19-ന് ബദ്‌ലാപൂർ ഈസ്റ്റിലുള്ള വീട്ടിൽ വെച്ച് സാരികൾ വാങ്ങി നൽകാത്തതിനെച്ചൊല്ലി കൊല്ലപ്പെട്ട ഹരേറാം കിഷുൻജി സിംഗും (35) ഭാര്യയും തമ്മിൽ രൂക്ഷമായ തർക്കമുണ്ടായി. കടുത്ത ദേഷ്യത്തിൽ പ്രതി ഇയാളെ പ്രഷർ കുക്കറിന്റെ മൂടികൊണ്ട് ആക്രമിക്കുകയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു," ഉദ്യോഗസ്ഥൻ പറഞ്ഞു.