കോഴിക്കോട് ∙ പാളയം പുതിയകോവിലകം പറമ്പ് സ്വദേശി ബിജുവിനെ (38) ബന്ധു  മാങ്കാവ് കുറ്റിയിൽതാഴം തെക്കിനേടത്ത് മീത്തൽ ദീപക് (21) കൊലപ്പെടുത്തിയത് 12 മിനിറ്റിനുള്ളിൽ എന്നു സൂചിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ബിജുവിന്റെ വീടിന്റെ പരിസരത്തേക്ക്  ദീപക് പോകുന്നതും വരുന്നതുമായ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്.

സ്കൂട്ടറിൽ എത്തിയ പ്രതി 12 മിനിറ്റിനുള്ളിൽ കൃത്യം നടത്തിയെന്നു സൂചിപ്പിക്കുന്ന ദൃശ്യങ്ങളാണിത്. കൊല്ലപ്പെട്ട ബിജുവിന്റെ ശരീരത്തിൽ 45 മുറിവുകളാണ് ഉണ്ടായിരുന്നത്. ചൊവ്വാഴ്ച അറസ്റ്റ് ചെയ്ത ദീപക്കിനെ കോടതി റിമാൻഡ് ചെയ്തിരുന്നു.  അന്വേഷണത്തിന്റെ ഭാഗമായി ഇയാളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തും.