മലപ്പുറം: കൂട്ടിലങ്ങാടി പെരിങ്ങോട്ടുപുലം വെള്ളക്കാട് പമ്പ് ഹൗസിന് സമീപം കടലുണ്ടിപ്പുഴയിൽ യുവാവിനെ കാണാതായി. കണ്ണൂർ മാളൂർ തരിക്കണ്ടി വീട്ടിൽ ബാലന്റെ മകൻ സുധീഷ് കുന്നുമ്മൽ (37)നെയാണ് കാണാതായത്.

ഇന്നലെ രാത്രി 10 മണി വരെ പ്രദേശത്തുണ്ടായിരുന്ന സുധീഷിനെ പിന്നീട് കാണാതാവുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ബൈക്കും, ചാവി, ഫോൺ നമ്പർ, മേൽവിലാസം എന്നിവ എഴുതിയ കുറിപ്പും പമ്പ് ഹൗസിന് സമീപം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.

പുഴയിൽ ചാടിയതാകാമെന്ന നിഗമനത്തിൽ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തിരച്ചിൽ ആരംഭിച്ചു. ബന്ധുക്കൾ കണ്ണൂരിൽ നിന്ന് സ്ഥലത്തെത്തിയിട്ടുണ്ട്.