കോഴിക്കോട് : സിറ്റി പൊലീസ് മേധാവിയുടെ ചിത്രം വാട്സാപ് പ്രൊഫൈലായി ഉപയോഗിച്ച് തട്ടിപ്പ് .യുഎഇ പൊലീസാണെന്ന് വിശ്വസിപ്പി ച്ചാണ് തട്ടിപ്പ് നടത്തിയത്. പാലക്കാട് സ്വദേശിനിയായ യുവതിയിൽനിന്ന് 1.22 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി. യു എഇ പൊലീസാണെന്ന് പ്രതി പരാതിക്കാരിയെ പറഞ്ഞ് വിശ്വ സിപ്പിച്ചു.

കോഴിക്കോട് സിറ്റി പൊലീസ് കമീഷണറുടെ ചിത്രം പ്രൊഫൈൽ ഫോട്ടോയായി ഉപയോഗിച്ച വാട്‌സാപ് നമ്പറിൽ നിന്നാണ് പ്രതി പരാതിക്കാരിയെ വിളിച്ചത്. മെയ് 22മുതൽ ജൂൺ ആറുവരെയുള്ള ദിവസങ്ങളിലായിരുന്നു തട്ടിപ്പ്.യുഎഇയിൽ ജോലി വാഗ്ദാനം ചെയ്താണ് പണം തട്ടിയത്. പണം കൈപ്പറ്റിയ ശേഷം വ്യാജ ഓഫർ ലെറ്ററും വർക്ക് പെർമിറ്റും പരാതിക്കാരിക്ക് അയച്ച് നൽകുകയും ചെയ്തിരുന്നു. സംഭവത്തിൽ സൈബർ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.