തിരുവനന്തപുരം: സംസ്ഥാനത്ത് യാതൊരുവിധ മരുന്ന് പ്രതിസന്ധിയുമില്ലെന്നും ആശുപത്രികളിൽ ആവശ്യത്തിന് മരുന്നുണ്ടെന്നും ആരോഗ്യമന്ത്രി കെ. മുരളീധരൻ. വ്യാജ പ്രതിസന്ധി സൃഷ്ടിക്കുന്നത് മാധ്യമങ്ങളാണെന്നും മന്ത്രി കുറ്റപ്പെടുത്തി.
ചില മരുന്ന് കമ്പനിക്കാർ വടിയും വാളുമായി രംഗത്തിറങ്ങിയിട്ടുണ്ടെന്നും എന്നാൽ അത്തരം ഭീഷണികൾ കണ്ട് പേടിക്കുന്നവനല്ല താനെന്നും മന്ത്രി പറഞ്ഞു.
ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ വിമർശനം ശക്തമാകുന്നതിനിടെയാണ് മന്ത്രിയുടെ പ്രതികരണം.