കൊച്ചി: കേരളത്തില്‍ സ്വര്‍ണവില ഈ മാസത്തെ ഉയര്‍ന്ന നിരക്കിലെത്തി. ഗ്രാമിന് 160 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 13,360 രൂപയായാണ് ഉയര്‍ന്നത്. പവന്റെ വില 1,280 രൂപയായാണ് വര്‍ധിച്ചത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,06,880 രൂപയായാണ് ഉയര്‍ന്നത്. രാജ്യാന്തര വിപണിയിലും സ്വര്‍ണവില ഉയര്‍ന്നിട്ടുണ്ട്.



തുടര്‍ച്ചയായ മൂന്നാം സെഷനിലും സ്വര്‍ണം നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. സ്‌പോട്ട് ഗോള്‍ഡ് 1.3 ശതമാനം ഉയര്‍ന്ന് 4,127.04 ഡോളറായി. ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്ക് 0.8 ശതമാനം ഉയര്‍ന്ന് 4,184.40 ഡോളറിലെത്തി. എണ്ണവില കുറഞ്ഞത് രാജ്യാന്തര വിപണിയില്‍ സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്.