കുളത്തിൽ കുളിക്കാനിറങ്ങിയ 14 കാരൻ മുങ്ങിമരിച്ചു
തിരൂർ: വീടിനടുത്തുള്ള കുളത്തിൽ കുളിക്കുന്നതിനിടെ പതിനാലുകാരൻ മുങ്ങിമരിച്ചു. ആലത്തിയൂർ പൊയിലിശ്ശേരി ഹനുമാൻ കാവിനടുത്ത് താമസിക്കുന്ന തടത്തരികത്ത് മുഹമ്മദ് നിബിൻഷാൻ (14) ആണ് മരിച്ചത്.
വീടിന് സമീപത്തെ കുളത്തിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്.കുട്ടി വെള്ളത്തിൽ മുങ്ങിത്താഴുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഉടൻ തന്നെ പുറത്തെടുത്ത് ആലത്തിയൂർ ഇമ്പിച്ചി ബാവ സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.