കൊച്ചി: നഗരത്തിൽ വാടകയ്ക്ക് താമസിക്കുന്ന അതിഥി തൊഴിലാളികളുടെ വീട്ടിൽ അഞ്ചംഗ സംഘത്തിന്റെ കവർച്ച. അസം, പശ്ചിമ ബംഗാൾ സ്വദേശികളായ ഏഴുപേർ താമസിക്കുന്ന വീടാണ് ആക്രമിക്കപ്പെട്ടത്.
സംഘം 1.80 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങളും 3.50 ലക്ഷം രൂപയും നിരവധി മൊബൈൽ ഫോണുകളും കവർന്നതായി പരാതി. ആക്രമണം നടത്തിയവരുമായി താമസക്കാർക്ക് മുൻപരിചയമുണ്ടെന്നും സാമ്പത്തിക തർക്കമാണ് കാരണമെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.