ന്യൂഡല്‍ഹി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ നടത്തിയ സമരത്തിനെതിരെയെടുത്ത കേസ് പിന്‍വലിക്കാന്‍ സംസ്ഥാനസര്‍ക്കാറുകള്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്ന് സുപ്രിംകോടതി വ്യക്തമാക്കി. 

ശാസ്ത്ര സാങ്കേതികവിദ്യ വാർത്തകൾ

വിദ്യാര്‍ഥി സമരക്കാര്‍ക്കെതിരായ ക്രിമിനല്‍ കേസുകള്‍ പിന്‍വലിക്കാനോ അവസാനിപ്പിക്കാനോ സംസ്ഥാനങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്ന് മുന്‍ ഉത്തരവുകളില്‍ വ്യക്തത വരുത്തിക്കൊണ്ട് കോടതി ​പറയുന്നു.

അതുപോലെ മുന്‍ ഉത്തരവില്‍ പരാമര്‍ശിച്ച 'ക്രിമിനല്‍ പശ്ചാത്തലം എന്ന പ്രയോഗത്തിന്റെ പരിധി ചുരുക്കി. കൊലപാതകം, ബലാത്സംഗം, ഭീകരവാദം തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന പ്രതികള്‍ക്ക് മാത്രമാണ് ഈ പ്രയോഗം ബാധകമാവുകയെന്നും കോടതി നിരീക്ഷിച്ചു. പെല്ലറ്റ് ഗണ്ണുകള്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് സമഗ്രമായ മാര്‍ഗരേഖ തയ്യാറാക്കാന്‍ ഉദ്ദേശിക്കുന്നതായും ബെഞ്ച് വ്യക്തമാക്കി.