കണ്ണൂർ: കൂത്തുപറമ്പ് നിർമലഗിരി കോളേജിലെ സംഘർഷത്തിൽ 26 പേർക്കെതിരെ കേസ്. 6 എസ്എഫ്ഐ പ്രവർത്തകർക്കും കണ്ടാലറിയാവുന്ന 20 പേർക്കുമെതിരെയാണ് കേസ്. കെഎസ്‌യു പ്രവർത്തകന്റെ പരാതിയിലാണ് നടപടി.
അതേസമയം കെഎസ്‌യുവിന്റേത് ഏകപക്ഷീയ ആക്രമണമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് പറഞ്ഞു. അക്രമത്തിന് നേതൃത്വം കൊടുത്തത് കെഎസ്‌യു ജില്ലാ പ്രസിഡന്റാണെന്നും ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിച്ചു.
"ഭരണം മാറിയാൽ എസ്എഫ്ഐക്കാരെ തല്ലാമെന്ന് ഒരു കെഎസ്‌യുകാരനും കരുതേണ്ട. അക്രമം തുടങ്ങിവെക്കാനാണ് ഉദ്ദേശമെങ്കിൽ അവസാനിപ്പിക്കാൻ അറിയാം" എന്നും സഞ്ജീവ് പറഞ്ഞു.